Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spiritual

മാ​ര്‍ പ​ഴ​യാ​റ്റി​ൽ വി​ശു​ദ്ധി നി​റ​ഞ്ഞ ആ​ത്മീ​യാ​ചാ​ര്യ​ൻ: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട: ആ​​​​​​ര്‍​ക്കും സ​​​​​​മീ​​​​​​പി​​​​​​ക്കാ​​​​​​വു​​​​​​ന്ന, ആ​​​​​​രി​​​​​​ലേ​​​​​​ക്കും ഇ​​​​​​റ​​​​​​ങ്ങി​​​​​​ച്ചെ​​​​​​ല്ലു​​​​​​ന്ന ലാ​​​​​​ളി​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​വും വി​​​​​​ശു​​​​​​ദ്ധി​​​​​​നി​​​​​​റ​​​​​​ഞ്ഞ ആ​​​​​​ത്മീ​​​​​​യാ​​​​​​ചാ​​​​​​ര്യ​​​​​​നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മാ​​​​​​ര്‍ ജെ​​​​​​യിം​​​​​​സ് പ​​​​​​ഴ​​​​​​യാ​​​​​​റ്റി​​​​​​ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​മാ​​​​​​തൃ​​​​​​ക ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട രൂ​​​​​​പ​​​​​​ത​​​​​​യ്ക്ക് എ​​​​​​ന്നും പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നും ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ പോ​​​​​​ളി ക​​​​​​ണ്ണൂ​​​​​​ക്കാ​​​​​​ട​​​​​​ൻ.

രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ ജെ​​​​​​യിം​​​​​​സ് പ​​​​​​ഴ​​​​​​യാ​​​​​​റ്റി​​​​​​ലി​​​​​​ന്‍റെ പ​​​​​​ത്താം ച​​​​​​ര​​​​​​മ​​​​​​വാ​​​​​​ര്‍​ഷി​​​​​​കാ​​​​​​ച​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സ് ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ലി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന അ​​​​​​നു​​​​​​സ്മ​​​​​​ര​​​​​​ണ​​​​​​ ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ൽ മു​​​​​​ഖ്യ​​​​​​കാ​​​​​​ര്‍​മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ച്ചു സ​​​​​​ന്ദേ​​​​​​ശം ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ബി​​​​​​ഷ​​​​​​പ്.

രൂ​​​​​​പ​​​​​​ത വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ള്‍​മാ​​​​​​രാ​​​​​​യ മോ​​​​​​ണ്‍. ജോ​​​​​​സ് മാ​​​​​​ളി​​​​​​യേ​​​​​​ക്ക​​​​​​ല്‍, മോ​​​​​​ണ്‍. വി​​​​​​ല്‍​സ​​​​​​ണ്‍ ഈ​​​​​​ര​​​​​​ത്ത​​​​​​റ, മോ​​​​​​ണ്‍. ആ​​​​​​ന്‍റു ആ​​​​​​ല​​​​​​പ്പാ​​​​​​ട​​​​​​ന്‍, ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ല്‍ വി​​​​​​കാ​​​​​​രി ഫാ. ​​​​​​ഡോ. ലാ​​​​​​സ​​​​​​ര്‍ കു​​​​​​റ്റി​​​​​​ക്കാ​​​​​​ട​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​രും പ​​​​​​ത്ത് ഫൊ​​​​​​റോ​​​​​​ന വി​​​​​​കാ​​​​​​രി​​​​​​മാ​​​​​​രും സ​​​​​​ന്യ​​​​​​സ്ത സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളാ​​​​​​യി ക്രൈ​​​​​​സ്റ്റ് കോ​​​​​​ള​​​​​​ജ് മാ​​​​​​നേ​​​​​​ജ​​​​​​ർ ഫാ. ​​​​​​ജോ​​​​​​യ് പീ​​​​​​ണി​​​​​​ക്ക​​​​​​പ്പ​​​​​​റ​​​​​​ന്പി​​​​​​ൽ, ഡോ​​​​​​ൺ​​​​​​ബോ​​​​​​സ്കോ റെ​​​​​​ക്ട​​​​​​ർ ഫാ. ​​​​​​എ​​​​​​മ്മാ​​​​​​നു​​​​​​വേ​​​​​​ൽ വ​​​​​​ട്ട​​​​​​ക്കു​​​​​​ന്നേ​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​രും സ​​​​​​ഹ​​​​​​കാ​​​​​​ര്‍​മി​​​​​​ക​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നു.

രൂ​​​​​​പ​​​​​​താ ചാ​​​​​​ന്‍​സ​​​​​​ല​​​​​​ര്‍ ഫാ. ​​​​​​കി​​​​​​ര​​​​​​ണ്‍ ത​​​​​​ട്ട്‌​​​​​​ള, ഫി​​​​​​നാ​​​​​​ന്‍​സ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ ഫാ. ​​​​​​ലി​​​​​​ജോ കോ​​​​​​ങ്കോ​​​​​​ത്ത്, ഫാ. ​​​​​​ബെ​​​​​​ല്‍​ഫി​​​​​​ന്‍ കോ​​​​​​പ്പു​​​​​​ള്ളി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്‍​കി.

Latest News

Corehub Up